നാളെ ജൂൺ 20 തിങ്കളാഴ്ച അജ്മാനിലും ജൂൺ 22 ബുധനാഴ്ച ഉമ്മുൽ ഖുവൈനിലുമായി യുഎഇ സൈന്യത്തിന്റെ സുരക്ഷാ പരിശീലനങ്ങൾ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസക്കാരോട് അഭ്യാസങ്ങൾ അല്ലെങ്കിൽ വാഹനങ്ങൾ ക്യാമറയിലൂടെ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും പരിശീലനങ്ങൾ നടക്കുന്നയിടത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും സൈനിക യൂണിറ്റുകൾക്ക് വഴിമാറിക്കൊടുക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.