ദുബായിൽ ഇന്ന് നടക്കാനിരുന്ന എയ്‌റോബാറ്റിക്‌സ് പ്രകടനങ്ങൾ റദ്ദാക്കി.

Aerobatics performances in Dubai today have been canceled.

ദുബായിൽ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന യുഎഇയുടെ അൽ ഫുർസാൻ എയ്‌റോബാറ്റിക്‌സ് ടീമിന്റെ ആകാശ പ്രകടനങ്ങൾ റദ്ദാക്കി.

ഇന്ന് വൈകുന്നേരം 6.20 ന് ശേഷം ബുർജ് ഖലീഫ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ ദുബായ് ലാൻഡ്‌മാർക്കുകൾ കടന്ന് നിരവധി ജെറ്റുകൾ പറക്കാൻ സജ്ജീകരിച്ചിരുന്നു. ഇവന്റ് പിന്നീടുള്ള തീയതിയിലേക്ക് മാറ്റുമെന്ന് ദുബായ് ടൂറിസം അധികൃതർ പറഞ്ഞു. റദ്ദാക്കിക്കിയതിന്റെ കാരണങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല.

യുഎഇ എയർഫോഴ്‌സിന്റെ എയറോബാറ്റിക് ഡിസ്‌പ്ലേ ടീമാണ് അൽ ഫുർസാൻ. ഈ പേരിന്റെ അർത്ഥം ‘നൈറ്റ്സ്’ എന്നാണ്. ഏഴ് എയർമാച്ചി എംബി339എ ജെറ്റ് ട്രെയിനർ എയർക്രാഫ്റ്റുകൾ ഉൾപ്പെടെ 10 വിമാനങ്ങളാണ് ടീമിനുള്ളത്.

മുൻപും നിരവധി പ്രകടനങ്ങളിലൂടെ ടീം കാണികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. അവർ സാധാരണയായി രാജ്യത്തിന്റെ ദേശീയ ദിനത്തിൽ പ്രകടനം നടത്തുന്നു, യുഎഇയിലെ പ്രധാന ഇവന്റുകളുടെയും മേഖലയിലുടനീളമുള്ള എയർ ഷോകളിലും സ്ഥിരം സാന്നിദ്ധ്യമാണ് ഈ ടീം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!