ഉംറ പെര്‍മിറ്റ് ജൂണ്‍ 23 വരെ മാത്രമെന്ന് സൗദി അറേബ്യ

Saudi Arabia says Umrah permit only until June 23

ഹജ്ജ് തീര്‍ഥാടത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജൂണ്‍ 23 വ്യാഴാഴ്ച വരെ മാത്രമേ ഉംറ തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 26 ദിവസത്തേക്കാണ് ഉംറ പെര്‍മിറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ ഉംറ തീര്‍ഥാടകര്‍ക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല.

ഹജ്ജ് സീസണ്‍ അവസാനിക്കുന്നതോടെ ദുല്‍ഹജ്ജ് 20 മുതല്‍ അഥവാ ജൂലൈ 19 മുതല്‍ വീണ്ടും ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ച് തുടങ്ങും. ഹജ്ജ് തീര്‍ഥാടകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!