എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക നൽകി. പേരു നിർദേശിച്ചവരിൽ ഒന്നാം പേരുകാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക രാജ്യസഭാ സെക്രട്ടറി ജനറലും തിരഞ്ഞെടുപ്പ് വരണാധികാരിയുമായ പി.സി.മോദിക്കു കൈമാറിയത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവ്‍രാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ബി.എസ്.ബൊമ്മൈ, ഭൂപേന്ദ്ര പാട്ടീൽ, ഹിമന്ത ബിശ്വശർമ, പുഷ്കർ സിങ് ധാമി, പ്രമോദ് സാവന്ത്, എൻ.ബിരേൻ സിങ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എൻഡിഎ ഇതരകക്ഷികളായ വൈഎസ്ആർ കോൺഗ്രസിലെ വി. വിജയസായ് റെഡ്ഡി, ബിജെഡി നേതാവ് സസ്മിത് പത്ര എന്നിവരും ദ്രൗപദിക്കൊപ്പമെത്തി. എൻഡിഎ കക്ഷികളായ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി ഒ.പനീർസെൽവവും എം.തമ്പിദുരൈയും ജെഡിയുവിനായി രാജീവ് രഞ്ജൻ സിങ്ങും ദ്രൗപദിയെ അനുഗമിച്ചു.
