ഹജ്ജ് തീർഥാടകർക്ക് മോശം ഭക്ഷണം നൽകുന്നവർക്ക് 10 വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ പിഴയും

Those who provide bad food to Hajj pilgrims face up to 10 years in prison and a fine of one crore riyals

സൗദി അറേബ്യയിലെത്തുന്ന തീർഥാടകർക്ക് മോശം ഭക്ഷണം നൽകുന്നവർക്ക് കടുത്ത ശിക്ഷാ നൽകാനൊരുങ്ങി സൗദി. തീര്‍ഥാടകര്‍ക്ക് മായം കലര്‍ന്നതും മോശവുമായ ഭക്ഷണം നല്‍കുന്നതിന് കർശന വിലക്ക് ഏര്‍പ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.

തീര്‍ഥാടകരുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ നിയമലംഘകരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കും. ഭാവിയില്‍ ഭക്ഷ്യമേഖലയില്‍ ജോലിചെയ്യുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!