ഇസ്ലാംമത വിശ്വാസികളോട് ചന്ദ്രക്കല നിരീക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് സൗദി അറേബ്യ. 2022 ജൂൺ 30 ബുധനാഴ്ച ചന്ദ്രക്കല നിരീക്ഷിക്കാന്‍ സൗദി അറേബ്യ രാജ്യത്തെ ഇസ്ലാംമത വിശ്വാസികളോടും അഭ്യർത്ഥിച്ചു.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ ചന്ദ്രനെ കാണുന്നവരോട് അടുത്തുള്ള കോടതിയെ അറിയിക്കാനും അവരുടെ സാക്ഷ്യം രേഖപ്പെടുത്താനും സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇസ്ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽ ഹജ്ജ് 10 ന് ആഘോഷിക്കുന്ന ഹജ്, ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ/വലിയപെരുന്നാൾ) എന്നിവയുടെ ദിവസങ്ങൾ ചന്ദ്രക്കല കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കുന്നത്.