കുവൈത്തിൽ കുടുംബ സന്ദർശ്ശക, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ തീരുമാനിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ നിർദ്ദേശത്തെ തുടർന്നാണു നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. താമസകാര്യ വിഭാഗം നിയന്ത്രണങ്ങളോട് കൂടി പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണു നടപടി എന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.