യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജൂൺ 28 ചൊവ്വാഴ്ച അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചതായി ഔദ്യോഗിക വാർത്താ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം, യു എ ഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് മോദി യുഎഇയിലെത്തിയത്.
ഒരു ദിവസത്തെ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദിനെ അഭിനന്ദിക്കാനും അദ്ദേഹം അവസരം ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
I am touched by the special gesture of my brother, His Highness Sheikh Mohamed bin Zayed Al Nahyan, of coming to welcome me at Abu Dhabi airport. My gratitude to him. @MohamedBinZayed pic.twitter.com/8hdHHGiR0z
— Narendra Modi (@narendramodi) June 28, 2022