കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് കാബൂളിലേക്ക് ജീവൻരക്ഷാ മാനുഷിക സഹായം എത്തിക്കാനുള്ള വിമാനമയക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
കുറഞ്ഞത് 340,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാനായി ലോകാരോഗ്യ സംഘടന, ദുബായിലെ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയിലെ വെയർഹൗസുകളിൽ നിന്ന് വിതരണം ചെയ്ത കോളറയ്‌ക്കെതിരെ പോരാടാനുള്ള 24.5 ടൺ അവശ്യ മരുന്നുകളും മെഡിക്കൽ ഇനങ്ങളും കിറ്റുകളും വഹിച്ചുകൊണ്ട് ഇന്ന് രാവിലെ ദുബായിൽ നിന്ന് കാബൂളിലേക്ക് ഒരു കാർഗോ വിമാനം പുറപ്പെട്ടിട്ടുണ്ട്.
“ഞങ്ങളുടെ സംഭരണശാലകളിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ദുരിതാശ്വാസം എത്തിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ അവരുമായി ഏകോപിപ്പിക്കുകയാണ്. സമയം പ്രധാനമാണ്, ദുബൈയുടെയും യുഎഇയുടെയും നേതൃത്വവും വേഗത്തിലുള്ള പ്രതികരണം ജീവൻ രക്ഷിക്കാനുള്ള മാനുഷിക കടമയായി കണക്കാക്കുന്നു” ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ ഡാപെങ് ലുവോ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ദുബായിലെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബിനെ പിന്തുണച്ച് യുഎഇ നൽകുന്ന ലോജിസ്റ്റിക് സഹായത്തിന് അഫ്ഗാനിസ്ഥാനിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ ഡാപെങ് ലുവോ നന്ദി അറിയിച്ചു.