മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ എയ്‌റോസ്‌പേസ് യൂണിറ്റായ സ്‌ട്രാറ്റ, യു.എ.ഇയിൽ ലോകത്തിലെ ഏറ്റവും ഊർജ-കാര്യക്ഷമമായ റെസിഡൻഷ്യൽ എയർ കണ്ടീഷനിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള രണ്ട് അഡ്വാൻസ്ഡ് ടെക്‌നോളജി കമ്പനികളുമായി ഒരു പങ്കാളിത്ത കരാർ ഒപ്പുവച്ചു.
യുഎഇയിൽ ഒപ്പുവച്ച പങ്കാളിത്ത കരാർ പ്രകാരം ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ഊർജ്ജക്ഷമതയുള്ള റെസിഡൻഷ്യൽ എയർ കണ്ടീഷനിംഗ് (AC) യൂണിറ്റ് വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു.
അബുദാബിയിൽ നടന്ന ചടങ്ങിൽ സ്ട്രാറ്റ ചീഫ് എക്സിക്യൂട്ടീവ് ഇസ്മായിൽ അബ്ദുള്ള, ഹൈപ്പർഗാനിക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ലിൻ കെയ്സർ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇഒഎസ് സീനിയർ വൈസ് പ്രസിഡന്റ് മാർക്കസ് ഗ്ലാസർ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
സ്ട്രാറ്റ യുഎഇ (Strata UAE), ഹൈപ്പർഗാനിക് & ഇഒഎസ് ജിഎംബിഎച്ച് ( Hyperganic and EOS GmbH ) എന്നിവർ തമ്മിലാണ് കരാർ ഒപ്പുവച്ചത്. ഈ പങ്കാളിത്തത്തിന് കീഴിൽ, യുഎഇ സാധാരണ മോഡലുകളേക്കാൾ 10 മടങ്ങ് കാര്യക്ഷമമായ റെസിഡൻഷ്യൽ എസി യൂണിറ്റുകൾ അതേ ചെലവിൽ നിർമ്മിക്കും.
നൂതന സാങ്കേതികവിദ്യയുടെ അവലംബത്തിലൂടെ വ്യവസായ മേഖലയെ കൂടുതൽ വികസിപ്പിക്കാനും അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ മാനുഫാക്ചറിംഗ് ചാമ്പ്യന്മാരെ സൃഷ്ടിക്കാനുമുള്ള യുഎഇയുടെ തന്ത്രത്തിന് അനുസൃതമായാണ് ഈ നീക്കം.
ഭാവിയിലെ വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ആഗോള വിപണിയിൽ എത്തുന്ന ലോകോത്തര ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളുമായി ഇത് യോജിക്കുന്നു, ”പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രി സാറാ ബിൻത് യൂസിഫ് അൽ അമീരി ട്വീറ്റ് ചെയ്തു.
2050-ഓടെ മൊത്തം സീറോ കാർബൺ എമിഷൻ കൈവരിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് ഈ കരാർ സംഭാവന നൽകുന്നു. പദ്ധതി അപ്‌ഡേറ്റുകൾ 2023-ൽ COP28-ൽ അവതരിപ്പിക്കും,” മന്ത്രി കൂട്ടിച്ചേർത്തു.