ഗൾഫ് പ്രക്ഷേപണ കലയുടെ ഇതിഹാസം വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. കഴിഞ്ഞ രാത്രി രണ്ടു മണിക്ക് ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗസംബന്ധമായ അസുഖം കാരണമാണ് മരണം. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ സംസ്കാരം. 74 വയസ്സ്
92 ൽ മലയാള റേഡിയോ പ്രക്ഷേപണം ഗൾഫിൽ ആരംഭിച്ചെങ്കിലും അതിന്റെ സാങ്കേതികവും വാണിജ്യ പരവുമായ വളർച്ചയും വികാസവും തുടങ്ങുന്നത് വെട്ടൂർജി 94 ൽ അതിന്റെ നേതൃത്വത്തിലേക്ക് വന്നതോടുകൂടിയാണ്. തുടർന്ന് ഡോൾഫിൻ റെക്കോർഡിങ് സ്റ്റുഡിയോ ഈ റാസ് അൽ ഖൈമാ പ്രക്ഷേപണം റേഡിയോ ഏഷ്യ എന്ന പേരിലേക്ക് മാറ്റുകയും 2016 വരെ വെട്ടൂർജി ഡയറക്ടറായി തുടരുകയുമായിരുന്നു. തുടർന്ന് നാട്ടിൽ റിട്ടയർമെന്റ് ജീവിതം നയിക്കുകയായിരുന്നുവെങ്കിലും സാംസ്‌കാരിക മാധ്യമ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യ : ശ്യാമളകുമാരി. മക്കൾ : നിഷ, ശില്പ, ജയശ്രീ.