യുഎഇ നിവാസികൾക്ക് ഇന്ന് വ്യാഴാഴ്ച താപനിലയിൽ വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാകേന്ദ്രം ( നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ) അറിയിച്ചു.
ഇന്ന് പൊതുവെ തെളിഞ്ഞ ആകാശവും, ചില സമയങ്ങളിൽ കിഴക്കോട്ട് ഭാഗികമായി മേഘാവൃതവുമായിരിക്കും. ചില വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയോടൊപ്പം ഇന്ന് രാത്രിയിലും വെള്ളിയാഴ്ച നാളെ രാവിലെയും ഈർപ്പമുള്ളതായിരിക്കും.