Search
Close this search box.

ഷാജി അരിപ്രക്ക് യു എ ഇയിൽ ഗോൾഡൻ വിസ.

Shaji Ariprak Golden Visa in UAE.

റിയാദ്: ആതുരസേവന രംഗത്ത് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ സ്തുത്യർഹമായ സേവനമർപ്പിച്ച് ശ്രദ്ധേയനായ മുഹമ്മദ് ഷാജി അരിപ്ര യു എ ഇ യിൽ ഗോൾഡൻ വിസക്ക് അർഹനായി. യു എ ഇയിലെ വിവിധ എമിറേറ്റുകളിൽ മെഡിക്കൽ സെന്ററുകളും ഫാർമസികളുമുള്ള ഷാജി അരിപ്ര സംരഭകരുടെ പട്ടികയിലാണ് വിസക്ക് അർഹനായത്.

യു എ ഇ സർക്കാരിന്റെ ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയിൽ സജീവ പങ്കാളിത്വം വഹിക്കാനും കൂടുതൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ഗോൾഡൻ വിസ വലിയ പ്രചോദനമാകുമെന്ന് ഷാജി അരിപ്ര പറഞ്ഞു.പതിറ്റാണ്ടുകൾ മുമ്പ് പ്രവാസി മലയാളികൾ ചികിത്സ രംഗത്ത് നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരവുമായി ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോ: കെ ടി റബീഉള്ളയെ അനുഗമിക്കുകയും പിന്തുടരുകയും ചെയ്തതാണ് ഗോൾഡൻ വിസ ഉൾപ്പടെയുള്ള നേട്ടങ്ങൾക്ക് തന്നെ പ്രാപ്തനാക്കിയതെന്ന് ഷാജി പറഞ്ഞു.

യു എ ഇ യിൽ ആതുരസേവന രംഗത്ത് കൂടുതൽ മുതലിറക്കുകയാണ് ലക്ഷ്യം.യു എ ഇ യുടെ എല്ലാ എമിറേറ്റുകളിലും മെഡിക്കൽ സെന്ററുകൾ ആരംഭിക്കാനുള്ള പഠനങ്ങൾ നടത്തി വരികയാണ്.ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും തന്റെ മാർഗദർശിനിയുമായ കെ ടി റബീഉള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാസൽഖൈമ പാസ്സ്‌പോർട്ട് സെന്റർ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ദുബായ് എമിഗ്രേഷൻ ഓഫീസ്‌ മാനേജർ ഖാലിദ് സെയ്ദ് അൽ അലിയിൽ നിന്ന് ഷാജി വിസ ഏറ്റുവാങ്ങി.ഷിഫാ അൽ ജസീറ ഷാർജ അഡ്മിൻ ഓഫീസർ താരിഖ് അബ്ദുൽ അസീസ്, മുഹമ്മദ് അബ്ദുറഹിമാൻ,ഷിറാസ്,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts