ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. ഇപ്പോൾ മെസേജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുമ്പത്തെ പരിധി ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് എന്നിങ്ങനെയായിരുന്നു.
വാട്ട്സ്ആപ്പ് റിയാക്ഷൻ അപ്ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ പുറത്തിറക്കുന്നു. കീബോർഡിൽ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ ഈ ഫീച്ചർ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കൾക്ക് ആറ് റിയാക്ഷൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.