പോലീസ് വാഹനത്തിന് സമാനമായ എമർജൻസി വാണിംഗ് ലൈറ്റുകൾ ഘടിപ്പിച്ച് വാഹനമോടിച്ച രണ്ടു പേരെ ദുബായ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.
“ഒരെണ്ണം എമിറേറ്റ്സ് റോഡിലും മറ്റൊന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഞങ്ങൾ കണ്ടെത്തി. ഇരുവർക്കുമെതിരെ റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയും അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും ചെയ്തു,” ദുബായ് പോലീസ് പറഞ്ഞു.
ഇവരുടെ അറസ്റ്റിനെത്തുടർന്ന്, പോലീസ് കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും മാത്രമായി ഉപയോഗിക്കുന്ന എൽഇഡി ലൈറ്റുകൾ ( അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് വഴിയൊരുക്കുന്നതിനായി ലൈറ്റുകൾ ഓണാക്കുന്ന ) ഉപയോഗിക്കുന്നതിനെതിരെ ദുബായ് ട്രാഫിക് പോലീസ് എല്ലാ വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി.
ചുവപ്പും നീലയും കലർന്ന എൽഇഡി സ്ട്രോബ് വാണിംഗ് ലൈറ്റുകൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 79 ദിർഹം മുതൽ 150 ദിർഹം വരെ ലഭ്യമാണ്. ഇത്തരത്തിലുള്ള ലൈറ്റുകളാണ് 2 പേർ ദുരുപയോഗം ചെയ്തത്.