വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ജബൽപൂരിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
5000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനത്തിന്റെ ക്യാബിനില്‍ പുക കണ്ടത്. തുടര്‍ന്ന് ജബല്പൂരിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. ക്യാബിന്‍ ക്രൂവാണ് ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്ത ഒരു ദൃശ്യത്തില്‍ വിമാനത്തിന്റെ ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കാണാം. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Jabalpur-bound SpiceJet flight returns to Delhi after smoke detected in plane
Read @ANI Story | https://t.co/ecqBkfdfwX#SpiceJetFlight #DelhiAirport #Jabalpur pic.twitter.com/3M2tRLQZ4V
— ANI Digital (@ani_digital) July 2, 2022