യു എ ഇയിൽ വീണ്ടും 1800 കടന്ന് പ്രതിദിനകോവിഡ് കേസുകൾ. ഇന്ന് 2022 ജൂലൈ 3 ന് പുതിയ 1,812 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,930 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.
1,812 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 951,196 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,319 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,930 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 931,446 ആയി. 313,381 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,812 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,431 സജീവ കോവിഡ് കേസുകളാണുള്ളത്.