കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങൾ അസുഖ അവധി എടുത്തതിനാൽ ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൽ 55 ശതമാനവും ശനിയാഴ്ച വൈകിയതായി റിപ്പോർട്ട്. കൂടുതൽപേരും എയർ ഇന്ത്യ റിക്രൂട്ട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ പോയതായും റിപ്പോർട്ടുണ്ട്.
എയർ ഇന്ത്യയുടെ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ രണ്ടാം ഘട്ടം ഇന്നലെ ശനിയാഴ്ച നടന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ നിലവിൽ പ്രതിദിനം ഏകദേശം 1,600 വിമാനങ്ങൾ – ആഭ്യന്തരവും അന്തർദ്ദേശീയവുമായ – നടത്തുന്നുണ്ട് . വിഷയത്തിൽ പ്രസ്താവന നടത്താനുള്ള പിടിഐയുടെ അഭ്യർത്ഥനയോട് എയർലൈൻ ഇതുവരെ പ്രതികരിച്ചില്ല.