തെക്കൻ ഒമാനിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ ഒരൊറ്റ കാറാണ് അപകടത്തിൽ പെട്ടതെന്നും മരിച്ചവരെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും റോയൽ ഒമാൻ പോലീസ് ഞായറാഴ്ച അറിയിച്ചു. ദോഫാർ പ്രവിശ്യയിലെ ആദം-ഹൈമ റോഡിലെ അപകടത്തിന് കാരണമായ സാഹചര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്റർ റോഡിൽ ഇറക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പങ്കുവച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റുള്ളവരുടെ വിവരം പുറത്തുവന്നിട്ടില്ല.