യുഎഇയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നമസ്‍കാരങ്ങൾക്കായി പള്ളിയിലെത്തുന്നവർ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോളുകൾ അധികൃതർ പ്രഖ്യാപിച്ചു
വിശ്വാസികൾ 2022 ജൂലായ് 9 ന് പള്ളികളിലും മുസല്ലകളിലും തുറന്ന ആരാധനാലയങ്ങളിലും നമസ്‍കാരങ്ങൾ നടത്തും. നമസ്‍കാരത്തിന്റെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
- വിശ്വാസികൾ മാസ്‌ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും വേണം.
- വിശ്വാസികൾ പള്ളികളിലേക്ക് സ്വന്തം നമസ്‍കാരപായ കൊണ്ടുവരണം.
- പള്ളികളിലേക്കുള്ള തിരക്ക് തടയാനായി പോലീസും സന്നദ്ധപ്രവർത്തകരും മേൽനോട്ടം വഹിക്കും.
- പെരുന്നാൾ ദിനത്തിൽ ഫജർ നമസ്‌കാരത്തിന് ശേഷം മുസല്ലകളും പള്ളികളും തുറക്കും.
- ആരാധനാലയങ്ങൾക്കു പുറത്തുള്ള ഇടങ്ങൾ സാമൂഹിക അകലം പാലിച്ച് വിശ്വാസികളെ സ്വീകരിക്കാൻ തയ്യാറായേക്കാം. കൂടുതൽ ആരാധകരെ സ്വീകരിക്കാൻ പാർക്കുകളും സമീപത്തുള്ള മറ്റ് പ്രദേശങ്ങളും ഉപയോഗിക്കാം.
- പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിട്ടുണ്ട്.