അമേരിക്കയിലെ ഇല്ലിനോയിസിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെ ഉണ്ടായ വെടിവെപ്പിൽ 6 പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈലാൻഡ് പാർക്ക് നഗരത്തിലാണ് സംഭവം. പരേഡ് നടക്കുന്നതിനിടെ അക്രമി സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളിൽ നിന്ന് വെടിവെക്കുകയായിരുന്നു.
ഇവിടെനിന്ന് ഉപേക്ഷിച്ചനിലയിൽ തോക്ക് കണ്ടെത്തി. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി. 22 കാരനായ റോബർട്ട് ക്രീമോയാണ് പിടിയിലായത്. പരേഡ് ആരംഭിച്ച് 10 മിനുട്ടിന് ശേഷമാണ് വെടിവെപ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു.