ഹജ്ജിനായുള്ള പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയില്ലെന്ന് മക്ക ട്രാഫിക് പോലിസ് വിഭാഗം അറിയിച്ചു. പെര്‍മിറ്റില്ലാത്ത വാഹനങ്ങളെ മക്കയുടെ അതിര്‍ത്തി ചെക്ക് പോയിന്റില്‍ പോലിസ് ഉദ്യോഹസ്ഥര്‍ തടയും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് ഹാജിമാര്‍ക്ക് ഹജ്ജ് തീര്‍ഥാടനം സുഗമമായി പൂര്‍ത്തിയാക്കുന്നതിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി ദുല്‍ഹജ്ജ് അഞ്ച് ഞായര്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ ശുവൈരിഖ് അറിയിച്ചു.