യുഎഇയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും മഴയും ഉണ്ടായതിനാൽ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് യുഎഇയിലെ അധികൃതർ ചൊവ്വാഴ്ച താമസക്കാർക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി. യുഎഇയുടെ ചില കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അവരുടെ സോഷ്യൽ മീഡിയയിൽ മഴ നനഞ്ഞ അൽ ഐൻ മരുഭൂമിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അൽ ഐനിലെ അൽ ഹിലി, മസാകിൻ, അൽ ഷിക്‌ല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
أمطار طريق شارع قصر الروضة #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/NORTjVxFL0
— المركز الوطني للأرصاد (@NCMS_media) July 5, 2022