ഇന്ന് ബുധനാഴ്ച രാവിലെ അബുദാബിയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തതിനെത്തുടർന്ന് അബുദാബി പോലീസ് ഗതാഗത മുന്നറിയിപ്പ് നൽകി. മഴക്കാലമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഔദ്യോഗിക ട്വീറ്റിൽ ആവശ്യപ്പെട്ടു.
എമിറേറ്റിലുടനീളമുള്ള ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധികൾ പാലിക്കണമെന്നും അവർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് ബുധനാഴ്ചയും ചില കിഴക്കൻ, വടക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്.
Abu Dhabi Police call on motorists to exerise caution due to the rainy weather and to follow the changing speed limits displayed on electronic information boards. Drive Safely.
— شرطة أبوظبي (@ADPoliceHQ) July 6, 2022