ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ 505 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
തടവുകാരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും സന്തോഷം നൽകാനും സമൂഹത്തിലെ ഉപയോഗപ്രദവും വിലപ്പെട്ടതുമായ അംഗങ്ങളായി അവരുടെ ജീവിതം തുടരാനുമുള്ള ഷെയ്ഖ് മുഹമ്മദിന്റെ താൽപ്പര്യത്തിൽ നിന്നാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.