യുഎഇയിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ ) യുടെ പ്രത്യേക നമസ്കാരസമയങ്ങൾ പ്രഖ്യാപിച്ചു. യുഎഇയിലുടനീളമുള്ള വിശ്വാസികൾ ജൂലൈ 9 ന് പള്ളികളിലും മുസല്ലകളിലും ആരാധനാലയങ്ങളിലും നമസ്കാരങ്ങൾ നടത്തും.
നമസ്കാര സമയങ്ങൾ താഴെ പറയുന്നപ്രകാരമാണ്
അബുദാബി സിറ്റി : രാവിലെ 5.57
അൽഐൻ : രാവിലെ 5.51
മദീനത്ത് സായിദ് : രാവിലെ 6.02
ദുബായ്: രാവിലെ 5.53
ഷാർജ: രാവിലെ 5.52
അജ്മാൻ: രാവിലെ 5.52
നമസ്കാരത്തിന്റെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തും. വിശ്വാസികൾ മാസ്ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും സ്വന്തം നമസ്കാര പായ കൊണ്ടുവരുകയും വേണം. പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിട്ടുണ്ട്.