ബലിപെരുന്നാൾ 2022 : യുഎഇയിലെ നമസ്കാര സമയം പ്രഖ്യാപിച്ചു.

eid al adha 2022 - Prayer timings announced across UAE.

യുഎഇയിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ ) യുടെ പ്രത്യേക നമസ്കാരസമയങ്ങൾ പ്രഖ്യാപിച്ചു. യുഎഇയിലുടനീളമുള്ള വിശ്വാസികൾ ജൂലൈ 9 ന് പള്ളികളിലും മുസല്ലകളിലും ആരാധനാലയങ്ങളിലും നമസ്കാരങ്ങൾ നടത്തും.

നമസ്കാര സമയങ്ങൾ താഴെ പറയുന്നപ്രകാരമാണ്

അബുദാബി സിറ്റി : രാവിലെ 5.57

അൽഐൻ : രാവിലെ 5.51

മദീനത്ത് സായിദ് : രാവിലെ 6.02

ദുബായ്: രാവിലെ 5.53

ഷാർജ: രാവിലെ 5.52

അജ്മാൻ: രാവിലെ 5.52

നമസ്‍കാരത്തിന്റെയും പ്രസംഗത്തിന്റെയും ദൈർഘ്യം 20 മിനിറ്റായി പരിമിതപ്പെടുത്തും. വിശ്വാസികൾ മാസ്‌ക് ധരിക്കുകയും പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും സ്വന്തം നമസ്കാര പായ കൊണ്ടുവരുകയും വേണം. പ്രാർത്ഥനയ്ക്ക് മുമ്പും ശേഷവും ഒത്തുചേരലും ഹസ്തദാനങ്ങളും നിരോധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!