തുടർച്ചയായ രണ്ടാം ദിവസവും യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയാണെന്ന് കാലാവസ്ഥാ ബ്യൂറോയുടെയും പോലീസിന്റെയും മുന്നറിയിപ്പ് ഉണ്ട്.ഷെയ്ഖ് സായിദ് റോഡ്, അൽ ഗർഹൂദ്, ഖവാനീജ് എന്നിവിടങ്ങളിൽ ചെറിയ മഴ പെയ്തതായി ദുബായ് നിവാസികൾ അറിയിച്ചു.
അബുദാബിയിലെ അപകടകരമായ കാലാവസ്ഥയെ സൂചിപ്പിക്കുന്ന കോഡ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ NCM പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയിലും അൽ ഐനിലും പലയിടത്തും കനത്ത മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.
രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴ പെയ്യുന്നതിനോടൊപ്പം” ഈ ദിവസത്തെ മേഘാവൃതമായ കാലാവസ്ഥയാണ് കാലാവസ്ഥാ ബ്യൂറോ പ്രവചിച്ചിരിക്കുന്നത്. താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#Rain #Cloud_Seeding #NCM#أمطار_الخير #استمطار #تلقيح_السحب #المركز_الوطني_للأرصاد pic.twitter.com/H1EUI3P6qs
— المركز الوطني للأرصاد (@NCMS_media) July 6, 2022