ബലിപെരുന്നാൾ 2022 : ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയങ്ങൾ പ്രഖ്യാപിച്ചു

Eid al adha 2022 : Dubai Metro and Tram Timings Announced

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ ) അവധിക്കാലത്തുള്ള ദുബായ് മെട്രോ, ട്രാം എന്നിവയുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

അതനുസരിച്ച് ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ പ്രവർത്തിക്കും. വെള്ളിയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെയും , ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 1 മണി വരെയും, തിങ്കളാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെയുമാണ് മെട്രോയുടെ പ്രവൃത്തി സമയം.

ദുബായ് ട്രാം : ദുബായ് ട്രാം ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കൾ വരെ പ്രവർത്തിക്കും.

വെള്ളിയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെയും, ഞായറാഴ്ച, രാവിലെ 8 മുതൽ പുലർച്ചെ 1 വരെയും, തിങ്കളാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെയുമാണ് ട്രാമിന്റെ പ്രവൃത്തി സമയം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!