അബുദാബിയിൽ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധിദിനങ്ങളിൽ നാല് ദിവസത്തേക്ക് പാർക്കിംഗ്, ടോൾ ചാർജുകൾ ഈടാക്കില്ലെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
അതനുസരിച്ച് ജൂലൈ 8 മുതൽ ജൂലൈ 12 ചൊവ്വാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് സൗജന്യമായിരിക്കും.
ഈ നാല് ദിവസത്തേക്ക് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.
പൊതുഗതാഗത ബസുകൾ സാധാരണ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും കൂടുതൽ ഡിമാൻഡ് പ്രതീക്ഷിക്കുന്ന റൂട്ടുകളിൽ അധിക ട്രിപ്പുകൾ ചേർക്കുമെന്നും ഐടിസി അറിയിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അവധി ദിവസങ്ങളിൽ അടഞ്ഞുകിടക്കും.