സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ 465 കോടി രൂപ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Enforcement Directorate has seized Rs 465 crore from smartphone maker Vivo.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ 465 കോടി രൂപ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നികുതി അടക്കാതിരിക്കാന്‍ ഇന്ത്യയിലെ വിറ്റുവരവിന്റെ അമ്പതു ശതമാനം ചൈനയിലേക്ക് കടത്തിയെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 62,476 കോടി രൂപയാണ് കമ്പനി ഇത്തരത്തില്‍ കടത്തിയത്. വിവോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. രാജ്യത്തുടനീളമുള്ള 48 ഓഫീസുകളിലായിരുന്നു ഇഡി പരിശോധന. 119 ബാങ്ക് അക്കൗണ്ടുകളിലായാണ് 465 കോടി രൂപയുണ്ടായിരുന്നത്.

വിവോയ്‌ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കമ്പനിയുടെ ഇന്ത്യയിലെ രണ്ട് ഡയറക്ടര്‍മാരും രാജ്യം വിട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരെ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇവര്‍ ഇന്ത്യ വിട്ടത്. ചൈനീസ് പൗരന്മാരെ വ്യാജരേഖ ചമച്ചാണ് സ്ഥാപനത്തില്‍ ഡയറക്ടര്‍മാരാക്കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ചൈനീസ് സംരംഭങ്ങളെ കുറിച്ച് ഇന്ത്യ ഇടക്കിടെ നടത്തുന്ന അന്വേഷണം ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുന്നതിന് തടസമാകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!