മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് അനുശോചന സന്ദേശം അയച്ചു.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി കിഷിദയ്ക്ക് സമാനമായ സന്ദേശം അയച്ചു.
ജപ്പാനിന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്. രാവിലെയായിരുന്നു മുൻ പ്രധാനമന്ത്രിക്ക് നേരെ അക്രമി വെടിയുതിർത്തത്. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്.