ജമ്മു കശ്മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം (Cloudburst). വൈകിട്ട് അഞ്ചരയോടെ ഉണ്ടായ ദുരന്തത്തില്‍ ഇതിനകം 15 പേര് മരിച്ചതായാണ് പ്രാഥമിക വിവരം. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ക്ഷേത്രത്തിൽ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകൾ. ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില് നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര് ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
മേഘവിസ്ഫോടനത്തിൽ മൂന്ന് ഭക്ഷണശാലകളും 25 ടെൻറുകളും പ്രളയത്തിൽ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കുടങ്ങിക്കിടക്കുന്നവർക്കായി സൈന്യത്തിൻറെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. സൈന്യത്തിൻറെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.