അബുദാബിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ മാറ്റം വരുന്നത് ശ്രദ്ധിക്കണമെന്ന് അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനമോടിക്കുന്നവർക്കുള്ള ജാഗ്രതാ നിർദേശവും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.