കൽബയിൽ പുതിയ വാഹന പരിശോധന, രജിസ്ട്രേഷൻ കേന്ദ്രം തുറന്നു. കൽബയിലും പരിസരത്തുമുള്ള എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും സന്ദർശകർക്കുമായി ഈ കേന്ദ്രം തുറന്നിരിക്കും. ഇതിന് ഒരു പ്രത്യേക ഉപഭോക്തൃ സേവന ഓഫീസും ഒരു കാർ പരിശോധന പാതയുമുണ്ട്.
എനോക് (ENOC) രജിസ്ട്രേഷൻ സെന്ററിന്റെയും ഷാർജ അസറ്റ് മാനേജ്മെന്റ് ഹോൾഡിംഗിന്റെയും സഹകരണത്തോടെ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സിരി അൽ ഷംസിയാണ് വാഹന സാങ്കേതിക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന് അനുസൃതമായി ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ENOC ഗ്രൂപ്പ് സിഇഒ സെയ്ഫ് ഹുമൈദ് അൽ ഫലാസി, ഈസ്റ്റേൺ റീജിയണൽ പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ കായ് അൽ ഹമ്മൂദി, ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ താരിഖ് അബ്ദുൾ റഹ്മാൻ അൽ സാലിഹ്, തുടങ്ങിയവർ സെന്ററിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
എമിറേറ്റിൽ നൂതന വാഹന പരിശോധന സേവനങ്ങൾ നൽകുന്നതിനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ് കിഴക്കൻ മേഖലയിൽ പരിശോധനാ കേന്ദ്രങ്ങൾ തുറക്കുന്നതെന്ന് മേജർ ജനറൽ അൽ ഷംസി പറഞ്ഞു. ഇൻഷുറൻസ് സേവനങ്ങൾ കൂടാതെ ഉപഭോക്താക്കൾക്ക് എല്ലാ വാഹന, ഡ്രൈവർ ലൈസൻസിംഗ് സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭിക്കും.
കൽബയിലെ ഡ്രൈവേഴ്സ് ലൈസൻസിംഗ് ആൻഡ് ഡ്രൈവിംഗ് എജ്യുക്കേഷൻ ബിൽഡിംഗ്, വെഹിക്കിൾ ടെസ്റ്റിംഗ് ആന്റ് രജിസ്ട്രേഷൻ സെന്റർ എന്നിവയുടെ പ്രവർത്തന പുരോഗതി പ്രത്യേക പര്യടനത്തിനിടെ വിലയിരുത്തിയ മേജർ ജനറൽ അൽ ഷംസി, കിഴക്കൻ മേഖല ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിനാൽ ഈ കേന്ദ്രത്തിന്റെ സേവനം ഏറെ പ്രയോജനകരമാണെന്ന് പറഞ്ഞു.