fbpx
Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ ഇന്ന് 1,592 പുതിയ കോവിഡ് കേസുകൾ കൂടി / ഒരു കോവിഡ് മരണവും- 2022 ജൂലൈ 10

uae covid 19 updates_july10

യു എ ഇയിൽ ഇന്ന് 2022 ജൂലൈ 10 ന് പുതിയ 1,592 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,731 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

1,592 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 962,937 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,324 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,731 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 943,368 ആയി. 199,841 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,592 കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

 

 

 

error: Content is protected !!