ലണ്ടനും അബുദാബിയും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ് എയർവേയ്‌സ് വക്താവ് അറിയിച്ചു.
ഈ വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഹീത്രൂ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ് നേരിടാൻ പാടുപെടുന്നതിനാൽ പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലഗേജുകളുടെ കാലതാമസവും നീണ്ട ക്യൂവും കണക്കിലെടുത്ത് അടുത്ത രണ്ട് മാസത്തിനുള്ളിൽ ടിക്കറ്റ് വിൽപ്പന നിർത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹീത്രൂ എയർപോർട്ടിലെ താത്കാലിക ശേഷി പരിധികളെക്കുറിച്ച് അറിയാമെന്നും അവ എങ്ങനെ പ്രയോഗിക്കുമെന്ന് മനസിലാക്കാൻ എയർപോർട്ട് അധികൃതരുമായും സ്ലോട്ട് കോർഡിനേറ്ററുമായും പ്രവർത്തിക്കുന്നുണ്ടെന്നും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു.
എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അത് യഥാസമയം അറിയിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.