ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ചരക്ക് കയറ്റിയ ട്രക്കിന് തീപിടിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ ബുധനാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തെതുടർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ദുബായ് സിവിൽ ഡിഫൻസ്, ദുബായ് പോലീസ് ടീമുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി തീയണച്ചിരുന്നു. തീ അണച്ചതിന് ശേഷം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
ഷാർജയിലേക്കുള്ള e 311 ഹൈവേയിൽ ട്രക്കിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ട്രക്കിന് തീപിടിച്ചതിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.