2003 ലെ മനുഷ്യക്കടത്ത് കേസ് : പോപ്പ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ.

2003 human trafficking case- Pop singer Daler Mehndi sentenced to two years in prison.

2003 ലെ മനുഷ്യക്കടത്ത് കേസില്‍ പോപ്പ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ. പാട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. അതേ സമയം വിധി വന്ന് നിമിഷങ്ങള്‍ക്കകം മെഹന്ദിക്ക് ജാമ്യവും ലഭിച്ചു.

ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ചേര്‍ന്ന് ട്രൂപ്പിലെ ആളുകളെന്ന വ്യാജേന വിദേശത്തേക്ക് കൊണ്ടുപോയെന്നായിരുന്നു കേസ്. 1998 ലും 99 ലുമാണ് ഇവര്‍ രണ്ട് സംഘങ്ങളെ അമേരിക്കയിലേക്ക് കടത്തിയത്.

അനധികൃതമായി വിദേശത്തെത്തിക്കാന്‍ ആളുകളില്‍ നിന്ന് മെഹന്ദിയും സഹോദരനും പണം കൈപ്പറ്റിയെന്നും വ്യക്തമായിരുന്നു. ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങള്‍ക്കെതിരെ പട്യാല പോലീസ് കേസെടുത്തത്. തുടര്‍ന്ന് ദല്‍ഹി കൊണാട്ട് പ്ലേസില്‍ മെഹന്ദിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!