ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെത്തുടർന്ന് എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തി.
ഷാർജയിൽ നിന്ന് 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി തിരിച്ചറിയുകയായിരുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
യാത്രയ്ക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ടു ചെയ്ത എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറായെന്നും അടിയന്തര ലാന്‍ഡിങ് വേണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെ കൊച്ചി വിമാനത്താവള ജീവനക്കാര്‍ സമ്പൂര്‍ണ്ണ സജ്ജരായിരുന്നു. 6.41 ഓടെ വിമാനത്താവളത്തില്‍ അടിയന്തര നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.