യു എ ഇ യിൽ മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധികൾ പാലിക്കാനും സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ഇന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും രാജ്യത്തുടനീളം മഴ പെയ്യുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ക്ലൗഡ് സീഡിംഗ് എന്ന ഹാഷ്ടാഗോടെയാണ് അതോറിറ്റി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്
അബുദാബിയിലെ മലീഹ വാദി അൽ ഹെലോ റോഡിൽ ആണ് ഇന്ന് മഴ പെയ്തത്.