അജ്മാൻ അൽ-ജാർഫ് മേഖലയിൽ ഒരു യുവതിയുടെ ഫോൺ നഷ്ടപ്പെട്ടതായി പരാതികിട്ടിയതിനെത്തുടർന്ന് അജ്മാൻ പോലീസ് രണ്ട് ദിവസത്തിനുള്ളിൽ കണ്ടെത്താൻ സഹായിച്ചു.
ഫോൺ നഷ്ടപ്പെട്ട ശേഷം ആ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചയുടൻ അന്വേഷണം നടത്താൻ ഒരു പൊലീസ് സംഘം രൂപീകരിച്ചു. പിന്നീട് ഒരു കടയുടെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പരാതിക്കാരിയുടെ ഫോൺ വീണതായി പോലീസ് കണ്ടെത്തി. ഒരു വഴിപോക്കൻ അത് എടുത്ത് അവന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയതായും കണ്ടെത്തി. താമസിയാതെ പോലീസിന് ആളും ഇയാളുടെ സ്ഥലവും കണ്ടെത്താൻ കഴിഞ്ഞു. ഫോൺ വീണ്ടെടുക്കുകയും ഉടൻ തന്നെ അതിന്റെ ഉടമയായ യുവതിയ്ക്ക് തിരികെ നൽകുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ സന്ദേശത്തിൽ, പരാതിക്കാരിയുടെ ഭർത്താവ് പോലീസ് സേനയോട് നന്ദി പ്രകടിപ്പിക്കുകയും അൽ-ജാർഫ് കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ പ്രശംസിക്കുകയും ചെയ്തു.