ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനായി ടയർ പൊട്ടിത്തെറിച്ചുണ്ടായ വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അബുദാബി പോലീസ് വീണ്ടും പുറത്ത് വിട്ടു. ഡ്രൈവിങ്ങിനിടെ ടയറുകൾ കേടാകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും വീണ്ടും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രത്യേകിച്ചും വേനൽക്കാലത്ത് ചൂടേറിയ താപനിലയിൽ ഈ അപകടസാധ്യതകൾ വർദ്ധിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ഒരു വാൻ, ട്രക്ക്, സിമന്റ് മിക്സർ എന്നിവയിൽ ടയർ പൊട്ടി സ്ഫോടനങ്ങൾ സംഭവിക്കുന്നത് ഡ്രൈവറെയും മറ്റ് റോഡ് ഉപയോക്താക്കളെയും അപകടത്തിലാക്കുന്ന വീഡിയോ പുറത്ത് വിട്ടാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അബുദാബിയിൽ കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ നാല് ബ്ലാക്ക് പോയിന്റുകളും വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ചുമത്തും. എമിറേറ്റിലെ ട്രാഫിക് നിയമം ഇത്തരം അശ്രദ്ധകൾക്ക് ഒരാഴ്‌ചത്തേക്ക് വാഹനം പിടിച്ചെടുകുകയും ചെയ്തു.