അധികാരത്തിലെത്തിയാല്‍ പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിക്ക് കീഴിൽ കൊണ്ടുവരുമെന്ന് കോൺഗ്രസ്. എ.ഐ.സി.സി പ്രസ് കോണ്‍ഫറന്‍സില്‍ പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ജി.എസ്.ടി സംവിധാനം നടപ്പാക്കുമെന്നും പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്ത് GST നന്നായി നടപ്പാക്കിയ രാജ്യങ്ങളിലെ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നും അതുകൊണ്ടുതന്നെ നികുതി സംവിധാനത്തിൽ ഒരുപാട് കുറവകൾ വന്നുചേർന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജി എസ് ടി ക്കെതിരെ രംഗത്ത് വന്നിരുന്നു.