യുഎഇ മുൻ പ്രസിഡൻറ് ഉൾപ്പെടെ അന്തരിച്ചവരോടുള്ള ആദരസൂചകമായി ഇന്ത്യൻ പാർലമെന്റിന്റെ രാജ്യസഭ മൗനം ആചരിച്ചു.
ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം. വെങ്കയ്യ നായിഡു ഒരു ചരമക്കുറിപ്പിലൂടെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ പരാമർശിച്ചു. രാജ്യസഭയിൽ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിറ്റ് ശിവകുമാർ ശർമ എന്നിവരുടെ പേരുകളും അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നതിന്റെ മുന്നോടിയായാണ് രാജ്യസഭ മൗനം ആചരിച്ചത്.