സാങ്കേതിക തകരാർ : ഇന്ത്യയിൽ രണ്ട് ഗോ ഫസ്റ്റ് വിമാനങ്ങൾ നിലത്തിറക്കി.

Technical failure: Two Go First flights grounded in India

എഞ്ചിന്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ ഇന്നലെ തിരിച്ചിറക്കി. മുംബൈ- ലേ, ശ്രീനഗര്‍ – ന്യൂഡല്‍ഹി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് താഴെയിറക്കിയത്.

എഞ്ചിനില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ- ലേ വിമാനം ഡല്‍ഹിയില്‍ ഇറക്കുകയായിരുന്നു. പറന്നുയര്‍ന്ന ശേഷം തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീനഗര്‍- ന്യൂഡല്‍ഹി വിമാനം ശ്രീനഗറില്‍ തന്നെ തിരിച്ചിറക്കി.

റൺവേയിൽ തെരുവ് നായയുടെ പ്രശ്‌നത്തെതുടർന്ന് ടേക്ക് ഓഫിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ചൊവ്വാഴ്ച മറ്റൊരു ഗോ ഫസ്റ്റ് വിമാനം വൈകിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന വിമാന സര്‍വീസുകളേക്കുറിച്ചുള്ള പരാതികളും അടുത്തിടെ വര്‍ധിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!