ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിപദം ഉറപ്പിച്ച് ദ്രൗപദി മുർമുവി. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ അതിദൂരം പിന്നിലാക്കിയാണ് ദ്രൗപദി മുര്‍മു മുന്നേറിയത്.
ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ പ്രസിഡന്റുമായിരിക്കും ദ്രൗപദി മുർമു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ പ്രഥപൗരൻ എന്ന പദവിയിൽ ഇതുവരെ ഇരുന്നത് 14 പേരാണ്.
ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആയിരുന്നു. രണ്ടുതവണ ഇന്ത്യൻ പ്രസിഡന്റായ ഏകവ്യക്തിയും അദ്ദേഹമാണ്. 1950 ജനുവരി 26 മുതൽ 1962 മേയ് 13 വരെ ആയിരുന്നു അദ്ദേഹം രാജ്യത്തെ നയിച്ചത്.
രാജ്യത്തിൻറെ പതിന്നാലാമത്തെ പ്രസിഡന്റ് ആയിരുന്നത് രാംനാഥ് കോവിന്ദ് ആണ് . 2017 ജൂലായ് 25-നാണ് സ്ഥാനമേറ്റത്. 2022 ജൂലായ് 25 വരെ ആണ് അദ്ദേഹത്തിന്റെ കാലാവധി.