ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ദുബായ് എയർപോർട്ടിലെ സ്ഥാപനങ്ങൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി
ഷെയ്ഖ് മുഹമ്മദ് ഇന്ന് വ്യാഴാഴ്ച ദുബായ് ഇന്റർനാഷണൽ എയർപോർട്ട് സന്ദർശിച്ചിരുന്നു. അന്താരാഷ്‌ട്ര സഞ്ചാരികൾക്ക് “അസാധാരണമായ അനുഭവം” നൽകുന്നതിന് “ഒരു ടീമായി പ്രവർത്തിക്കുന്നത് തുടരാൻ” അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങളും തന്റെ സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
“കോവിഡ് മഹാമാരിക്ക് ശേഷം അന്താരാഷ്ട്ര യാത്രക്കാരുടെ ഗതാഗതം തിരിച്ചുവരുന്നതിന് ഞങ്ങൾ നേരത്തെ തയ്യാറെടുക്കാൻ തുടങ്ങിയിരുന്നു. ഇന്ന്, അന്താരാഷ്ട്ര യാത്രക്കാരുടെ ട്രാഫിക്കിൽ ദുബായ് എയർപോർട്ട് ലോകത്തിലെ ഒന്നാം സ്ഥാനം നിലനിർത്തുന്നു. വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ ഗുണവും നിലവാരവും ഞങ്ങൾ നിരീക്ഷിക്കുന്നത് തുടരും, ”അദ്ദേഹം പറഞ്ഞു.