അമേരിക്കയിൽ മങ്കി പോക്സ് കേസുകൾ കുട്ടികളിൽ ആദ്യമായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
കാലിഫോർണിയയിലെ ഒരു പിഞ്ചുകുഞ്ഞിനും യുഎസിൽ താമസക്കാരനല്ലാത്ത ഒരു ശിശുവിലുമാണ് മങ്കി പോക്സ് കേസുകൾ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ അധികൃതർ ഇന്നലെ വെള്ളിയാഴ്ച പറഞ്ഞു.
രണ്ട് കേസുകളും പരസ്പരം ബന്ധമില്ലാത്തവയാണ്, ഇത് ഗാർഹികമായി പകരുന്നതിന്റെ ഫലമായിരിക്കാം, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ ചികിത്സയിലാണെന്നും ഏജൻസി അറിയിച്ചു.
ത്വക്ക് ക്ഷതങ്ങൾക്ക് കാരണമാകുന്ന കുരങ്ങുപനി ( മങ്കി പോക്സ് ), അടുത്തിടെ പൊട്ടിപ്പുറപ്പെട്ടപ്പോൾ, പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത്, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് കൂടുതലായി പടരുന്നത്. പ്രധാനമായും അടുത്ത സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടരുന്നത്.