അജ്മാനിലെ അൽ ജർഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ താമസ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അറബ് യുവാവിനെ തള്ളിയിട്ടതിന് 10 അറബ് പുരുഷന്മാർക്ക് അജ്മാൻ ക്രിമിനൽ കോടതി ഒരു വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. പ്രതികളുടെ പ്രായം 30നും 52നും ഇടയിലാണ്.
ഇരയെ ആക്രമിച്ചതിനും മർദിച്ചതിനും 15,000 ദിർഹം നൽകണമെന്നും കോടതി തീരുമാനിച്ചു. ഓരോ പ്രതിയും 7,000 ദിർഹം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
എല്ലാ പ്രതികളും ഇരയെ ബോധപൂർവം ആക്രമിക്കുകയും ബാൽക്കണിയിൽ നിന്ന് തള്ളുകയും ചെയ്തതായി കേസിന്റെ വിശദാംശങ്ങൾ സൂചിപ്പിക്കുന്നു. വീഴ്ചയിൽ നിന്നുള്ള പരിക്കുകൾ അദ്ദേഹത്തെ 10 ശതമാനം സ്ഥിരമായ വൈകല്യത്തിലേക്ക് നയിച്ചു, നട്ടെല്ലിന് ഒടിവുകളും സംഭവിച്ചിട്ടുണ്ട്.






